മേരെ പ്യാരേ ദേശ്‍വാസിയോം... ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ മിക്കപ്പോഴും ആരംഭിക്കുന്നത് ഇതുപോലെയുള്ള സംബോധനകളിലൂടെയാണ്. ഇതിൽ മുകളിൽ പറഞ്ഞ സംബോധന കേട്ടാൽ ഇന്ത്യൻ പൗരൻമാർക്ക് പെട്ടെന്ന് ഓർമ വരിക നോട്ടg നിരോധനമെന്ന സംഭവമായിരിക്കും. എന്നാൽ 2000 രൂപ മൂല്യമുള്ള നോട്ടിന്റെ കാര്യത്തിൽ 2016 നവംബറിലുണ്ടായ പോലെ വലിയ ഞെട്ടലൊന്നുമുണ്ടായില്ല. ഇന്നല്ലെങ്കിൽ നാളെ ഈ നോട്ടിന് അന്ത്യം സംഭവിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. 2016 ൽ അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ രണ്ടായിരം രൂപ മൂല്യമുള്ള നോട്ടുകളുടെ പിൻവലിക്കൽ ജനങ്ങളെ ബുദ്ധിമുട്ടാക്കുന്ന തീരുമാനമല്ല.
HIGHLIGHTS
- 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതോടെ, ബാങ്കിൽ പോകാതെ നോട്ടു മാറ്റിയെടുക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. ബാങ്കിലെ നടപടിക്രമങ്ങൾ വളരെ എളുപ്പമായിട്ടും പലരും കുറുക്കുവഴി തേടുന്നത് എന്തിനാവും? ഏതൊക്കെ വഴികളാണ് ഇതിനായി ജനം സ്വീകരിക്കുന്നത്? 2000ത്തിന്റെ നോട്ടുകൾ ആരുടെയൊക്കെ കൈകളിലാണ് ഇനിയും സൂക്ഷിക്കപ്പെട്ടിരിക്കുന്നത്? അവ അനധികൃതമാണോ? വിശദമായി പരിശോധിക്കാം...