നേരിട്ടുള്ള വ്യക്തിബന്ധങ്ങളിൽ സുപ്രധാനമാണ് ശ്രദ്ധയോടെയുള്ള സംഭാഷണം. അവ്യക്തമായി സംസാരിച്ച് കേൾവിക്കാരെ കുഴക്കുന്നവരുണ്ട്. നിരർഥകമായി, അപ്രസക്ത കാര്യങ്ങൾ സംസാരിക്കുന്നവരുണ്ട്. ‘ദേ, അയാൾ വരുന്നു. നമുക്കു മാറിക്കളയാം. കത്തിവച്ചുകൊല്ലും’ എന്നു പറയിക്കുന്നവരുണ്ട്. ഇതിന്റെ മറുതലയ്ക്കൽ, അത്യാവശ്യകാര്യങ്ങൾ പോലും പറയാതെ മൗനവ്രതം വഴി അന്യരെ സസ്പെൻസിൽ നിർത്തുന്നവരുമുണ്ട്. ഇവരേക്കാളെല്ലാം നമ്മെ പ്രയാസപ്പെടുത്തുന്ന മറ്റൊരു കൂട്ടരുണ്ട്.
HIGHLIGHTS
- ഒരു കാര്യം പറയുമ്പോൾ അതുമായി വിദൂരബന്ധം പോലുമില്ലാത്ത മറ്റൊന്ന് പറയുക. തനിക്കു നിശ്ചയമുള്ള വിഷയത്തിലേക്ക് സംഭാഷണം വഴിതിരിച്ചുവിടുക. മറ്റേയാൾ പറയുന്നതു തീരെ ശ്രദ്ധിക്കാതെ തനിക്കു തോന്നുന്നതെല്ലാം പറഞ്ഞു കാടുകയറുക, ഇടയ്ക്കിടയ്ക്ക് ‘ഞാൻ പറഞ്ഞുതരാം’, ‘നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം’ എന്ന മട്ടിൽ ഉപദേശിക്കുക എന്നീ രീതികൾ ആളുകളെ അകറ്റും.