മദ്യം ഉള്ളിലെത്തിയാൽ സാധാരണക്കാരനും മൈക്ക് മുന്നിലെത്തിയാൽ രാഷ്ട്രീയക്കാരനും കൺട്രോളു പോകുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരൻ മുന്നിലെത്തിയാൽ മൈക്കിനു നിയന്ത്രണം വിടുന്നതു പതിവല്ല. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പ്രസംഗിക്കാൻ പിണറായി വിജയൻ മുന്നിലെത്തിയതോടെ കൂവിപ്പോയ മൈക്ക് ചരിത്രത്തിൽ ഇടംപിടിച്ചത് ഇതുകൊണ്ടാണ്. യോഗത്തിൽ മുഖ്യപ്രസംഗകനായി തന്നെ ക്ഷണിച്ചതുപോലൊരു കുരുക്ക് പിണറായി പ്രതീക്ഷിച്ചതല്ല. തീരുമാനിച്ചത് ആരായാലും പിണറായിക്കു ഗുണമുണ്ടാകാൻ ചെയ്തതല്ലെന്നു വ്യക്തം.
HIGHLIGHTS
- ‘കള്ള് മികച്ച പോഷകാഹാരമാണ്’ എന്ന് ഇ.പി.ജയരാജൻ പറഞ്ഞതു പുതിയ കാര്യമാണെന്നു തെറ്റിദ്ധരിച്ചാണ് ആളുകൾ വാളെടുക്കുന്നത്. വാസ്തവത്തിൽ പാർട്ടിയുടെ നിലപാട് പണ്ടേ ഇതാണെന്നറിയാത്ത പാവങ്ങളാണവർ. രാവന്തിയോളം പണിയെടുക്കുന്നവനു വൈകുന്നേരം കുറച്ച് ‘എനർജി’ കിട്ടാൻ ഇത് അത്യാവശ്യമാണെന്ന് വി.എസ്.അച്യുതാനന്ദൻ പണ്ടേ പറഞ്ഞിട്ടുണ്ട്..