‘മുഖ്യമന്ത്രിക്ക് 40 വാഹനങ്ങളുടെ അകമ്പടി, സർക്കാർ വന്ന നാൾ മുതൽ ധൂർത്ത്; ആ നേതാവിനെ എന്തിന് ഡൽഹിയിൽ നിയമിച്ചു?
Mail This Article
തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?