ജനാധിപത്യവും സ്ഥിതിവിവരക്കണക്കുകളും ഒരുമിച്ചു പിച്ചവച്ചു നടന്ന രാഷ്ട്രീയപാരമ്പര്യമാണ് ആധുനിക ഇന്ത്യയുടേത്. ദീർഘകാലത്തെ കോളനിവാഴ്ച സൃഷ്ടിച്ച ബാലാരിഷ്ടതകളും സങ്കീർണമായ സാമൂഹിക-സാമ്പത്തിക ഘടനയും നമ്മുടെ ജനാധിപത്യപ്രക്രിയയെയും സ്ഥിതിവിവരക്കണക്കുകളുടെ സ്ഥാപനവൽക്കരണത്തെയും ഒരുപോലെ ബാധിച്ചിരുന്നു.
HIGHLIGHTS
- 2014 മുതൽ ഇന്ത്യ വിവിധ മേഖലകളിൽ ഗംഭീരനേട്ടം കൈവരിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. ഇക്കാലയളവിൽ ഒരിക്കൽപോലും രാജ്യത്ത് സെൻസസ് നടന്നിട്ടില്ലെന്നിരിക്കെ ഇതെങ്ങനെ വിശ്വസിക്കും ?