കഴിഞ്ഞ വർഷം ഓണക്കാലത്ത് മഹാബലി ഒരു മിത്ത് – ഐതിഹ്യം, കെട്ടുകഥ – ആണെന്ന് ഒരു കേന്ദ്ര മന്ത്രിസഭാംഗം പറഞ്ഞപ്പോൾ ഈ വർഷം ഓണം ഉണ്ടാവില്ല എന്നു പലരും പരിഭ്രമിച്ചു. മന്ത്രി ശാസ്ത്രീയമായാണു സംസാരിച്ചത്. എന്നിട്ടും ഈ വർഷം ഓണമുണ്ടായി. ചിലയിടങ്ങളിൽ മഴയുണ്ടായി എന്നു മാത്രം. ഗണപതി മിത്താണെന്ന് കേരളത്തിൽ ആരോ ഇതുപോലെ ശാസ്ത്രീയമായി പറഞ്ഞപ്പോൾ പരിഭ്രമിച്ചവരുണ്ട്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഗണപതി അമ്പലങ്ങളിൽ ഭക്തർക്ക് ഒരു കുറവും ഉണ്ടായില്ല. ഗണേശോത്സവം ഭംഗിയായി ആഘോഷിച്ചു. ഗണപതിക്കുവേണ്ടി ചിലരുടെ വികാരം വ്രണപ്പെട്ടു എന്നതു ശരിയാണ്. മഹാബലിയുടെ കാര്യത്തിൽ ആരുടെയും വികാരം വ്രണപ്പെട്ടതായി അറിയില്ല
HIGHLIGHTS
- നിരുപദ്രവികളായ മിത്തുകൾ എന്നും മനുഷ്യസംസ്കാരത്തോടൊപ്പം ഉണ്ടായിരുന്നു. അവയെ വിഭാഗീയതയുടെ ആയുധമാക്കുമ്പോഴാണ് അവയ്ക്ക് അർഥഭംഗം സംഭവിക്കുന്നത്.