‘ഞാനൊരു പരിസ്ഥിതി പ്രവർത്തകനാണ്. പലർക്കും അതു മനസ്സിലായിട്ടില്ല. സത്യത്തിൽ, മറ്റുള്ളവരേക്കാളുമേറെ എനിക്ക് പരിസ്ഥിതിയെക്കുറിച്ച് നന്നായറിയാം...’ 2019 ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണിത്. തൊട്ടടുത്ത വർഷം, 2020 നവംബറിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി യുഎസ് പിന്മാറുകയും ചെയ്തു. ലോകത്ത് ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിനു രൂപപ്പെടുത്തിയതാണ് ഈ ഉടമ്പടി. ‘ട്രംപിനെന്ത് പാരിസ് ഉടമ്പടി’ എന്ന മട്ടിൽ ലോകമാകെ ചർച്ചകളും ശക്തമായി. പിന്നീട് 2021ൽ ജോ ബൈഡൻ വന്നതോടെയാണ് പാരിസ് ഉടമ്പടിയിലേക്കു വീണ്ടും യുഎസ് എത്തിച്ചേർന്നത്. ലോകത്തെ പാരിസ്ഥിതിക ഉടമ്പടികളിലെല്ലാം നിർണായക സ്ഥാനമുള്ള യുഎസിന്റെ പ്രസിഡന്റ് വരെ ഒരു ഘട്ടത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാൽ വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും നൽകിയ സൂചനകളും മുന്നറിയിപ്പുകളും ലോകം വല്ലാതെ അനുഭവിച്ചു തുടങ്ങിയിരിക്കുകയാണിപ്പോൾ.
HIGHLIGHTS
- മഴ തിമിർത്തു പെയ്യേണ്ട മൺസൂണിൽ കൊടും വരൾച്ച വന്നാൽ? തൂമഞ്ഞ് ഉതിർന്നു വീഴുന്ന ഡിസംബറിൽ മഴയും കൊടുംപ്രളയവുമുണ്ടായാൽ? ലോകം ഇന്നേവരെ അനുഭവിച്ച നല്ല കാലാവസ്ഥയുടെ വസന്തകാലം അവസാനിക്കുകയാണോ?
- ശാസ്ത്രലോകം മുന്നറിയിപ്പു നൽകിക്കഴിഞ്ഞു, പ്രകൃതി നൽകുന്ന ചില സൂചനകളെപ്പറ്റി... എന്താണത്? എങ്ങനെ അത് ലോകത്തെ നാശത്തിലേക്കു നയിക്കും?