Premium

‘പാമ്പിൻ തുരുത്തും’ മോസ്ക്വ ഭീമന്റെ പതനവും; യുക്രെയ്ൻ കടലിൽ താഴ്ത്തിയ റഷ്യൻ ഹുങ്കിന്റെ കഥ

HIGHLIGHTS
  • ക്രൈമിയ ആര് നിയന്ത്രിക്കുന്നോ അവർ കരിങ്കടലാകെ വാഴും എന്നാണ് പണ്ടേയുള്ള ചൊല്ല്. റഷ്യ 2014 ൽ തട്ടിയെടുത്ത ക്രൈമിയ തിരികെ പിടിക്കാനുള്ള പുറപ്പാടിലാണ് യുക്രെയ്ൻ. അതിന് പ്രചോദനവുമായി അവർക്ക് ഒരു സ്നേക്ക് ഐലന്റിന്റെയും മോസ്‌‍ക്വയെന്ന ഭീമന്‍ യുദ്ധക്കപ്പലിന്റെയും കഥ പറയാനുണ്ട്. റഷ്യൻ അഹങ്കാരത്തെ കടലിൽ താഴ്ത്തിയ കഥകൂടിയാണത്...
snake-island-ukrain-russia
സ്നേക് ഐലന്റിൽ നിന്ന് പുകയുയരുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യം (Picture by Planet Labs PBC/Handout via REUTERS)
SHARE

യുക്രെയ്ൻ നാവിക ആസ്ഥാനമായ ഒഡേസയിൽനിന്ന് കഷ്ടിച്ച് 120 കിലോമീറ്റർ അകലെ കരിങ്കടലിൽ ഒരു കൊച്ചു ദ്വീപുണ്ട്; സ്നേക്ക് ഐലന്റ്– പാമ്പിൻ തുരുത്ത്. അതിർത്തി കാക്കുന്ന കുറച്ചു സൈനികരും ഒരു റഡാർ സ്റ്റേഷനും മാത്രം. റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയയിലാണ് സെവസ്റ്റൊപോൾ നാവിക സങ്കേതം. യുദ്ധം തുടങ്ങിയ നാളുകളിലൊന്നിൽ അവിടെനിന്ന് റഷ്യയുടെ കരിങ്കടൽ കപ്പൽ പട പുറപ്പെട്ടു. ഈ കൊച്ചു ദ്വീപ് പിടിച്ചാൽ കരിങ്കടലിനെ റഷ്യൻ പടയ്ക്ക് അടക്കി വാഴാൻ പറ്റും. പിന്നെ റഷ്യയുടെ അനുവാദമില്ലാതെ ഒരു കാക്കയ്ക്കു പോലും കരിങ്കടലിലൂടെ പറക്കാനാകില്ല. റഷ്യൻ പെട്രോൾ ബോട്ടിൽനിന്ന് ദ്വീപിനു നേരേ ഷെല്ലിങ് തുടങ്ങി. രക്ഷയില്ലെന്ന് ആ പാമ്പിൻ തുരുത്തിലെ വിരലിലെണ്ണാവുന്ന യുക്രെയ്‍ൻ സൈനികർക്ക് അറിയാമായിരുന്നു. റഷ്യൻ കപ്പൽ പടയിലെ 186 മീറ്റർ നീളമുള്ള ഭീമാകാരമായ കറുത്ത കപ്പൽ ദ്വീപിനെ ലാക്കാക്കി വന്നു. കപ്പലിന്റെ പേര് മോസ്ക്വ (Moskva)!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS