നായിഡുവിന് എൻടിആറിന്റെ ‘ശാപം’! ആന്ധ്ര ജയിക്കാൻ ഈ ‘എപി സ്കിൽസ്’ മതിയോ? ‘ബിജെപി അറിയാതെ അറസ്റ്റ് നടക്കുമോ?’
Mail This Article
2023 സെപ്റ്റംബർ 10 ന് എൻ.ചന്ദ്രബാബു നായിഡുവിന്റെയും ഭുവനേശ്വരിയുടെയും 42–ാം വിവാഹവാർഷികമായിരുന്നു. അന്ന് ഒരുമിച്ച് ക്ഷേത്രദർശനം നടത്താനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ തലേന്ന് ആന്ധ്ര പ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി), സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി നേതാവുമായ നായിഡുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ വെളുപ്പിന് മൂന്നിനാണ് അവസാനിച്ചത്. നായിഡു പിന്നീട് ആശുപത്രിയിലേക്ക്. അവിടെനിന്ന് നാലരയോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. വെളുപ്പിന് ആറുമണിയോടെ ആന്ധ്രയെ പ്രക്ഷുബ്ധമാക്കിയ ആ വാർത്തയെത്തി. 371 കോടി രൂപയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത നായിഡു ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും നായിഡുവിന്റെ അറസ്റ്റ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുമെന്ന് ഉറപ്പാണ്. കാരണം ഏതാനും മാസങ്ങൾ മാത്രമാണ് ഇനി ലോക്സഭ–ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്. എന്തിനാണ് നായിഡു അറസ്റ്റിലായത്?