നിപ്പയ്ക്കും വാക്സീൻ വരും, മരുന്നും അകലെയല്ല; വൈറസ് ജനിതകഘടന മാറിയോ? സെപ്റ്റംബറിൽ എന്തുകൊണ്ട് രോഗബാധ?
Mail This Article
കേരളം വീണ്ടും നിപ രോഗബാധയുടെ ഭീതിയിൽ. മരുന്നില്ലാത്ത രോഗം എന്ന ഭീതി നിപ ഇപ്പോഴും നിലനിർത്തുന്നു. 2018 ലാണ് നിപ ആദ്യമായി കേരളത്തിൽ കണ്ടെത്തുന്നത്. ‘ഫ്രൂട്ട് ബാറ്റ്സ്’ വിഭാഗത്തിൽ പെടുന്ന വവ്വാലുകളിൽനിന്നാണ് അന്നു രോഗം പടർന്നത്. 2019 ലും 2021 ലും വീണ്ടും തലപൊക്കിയ നിപ ഭീതി 2023 ൽ വീണ്ടുമെത്തിയിരിക്കുന്നു. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചതോടെ ഇനി നിപ പ്രതിരോധത്തിന്റെ നാളുകൾ. എന്തുകൊണ്ടാണ് നിപ ഇടവേളകളിൽ കേരളത്തിൽ വീണ്ടും എത്തുന്നത്? നിപയ്ക്ക് എന്തുകൊണ്ടാണ് ഫലപ്രദമായ മരുന്നു കണ്ടെത്താൻ കഴിയാത്തത്? നിപ വാക്സീൻ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ എത്ര നാൾ വേണ്ടി വരും? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് കേരളത്തിൽ ഓരോരുത്തരും. ഭീതിയോടെ.