മതനിരപേക്ഷത കൈവിട്ടോ! ആ 2 പദങ്ങൾ എന്തിനാണ് ഇന്ദിരാ ഗാന്ധി ഉൾപ്പെടുത്തിയത്? ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് അംബേദ്കർ
Mail This Article
1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള 21 മാസമായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ. അടിയന്തരവാസ്ഥ നിലനിൽക്കെ, 1976 ൽ കൊണ്ടുവന്ന 42–ാം ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായി. അന്ന് ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത രണ്ടു വാക്കുകളാണ് മതനിരപേക്ഷത (സെക്യുലറിസം), സ്ഥിതിസമത്വം (സോഷ്യലിസം) എന്നിവ. പുതിയ പാർലമെന്റിലേക്ക് പ്രവേശിച്ചപ്പോൾ എംപിമാർക്ക് നൽകിയ ഭരണഘടനാ പകർപ്പിന്റെ ആമുഖത്തിൽ ഈ രണ്ടു വാക്കുകളും ഒഴിവാക്കിയിരിക്കുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ അത് പുതിയ വിവാദത്തിനു തിരികൊളുത്തി. അന്ന് എന്തിനായിരിക്കും ഇന്ദിരാ ഗാന്ധി ഇത്തരമൊരു ഭരണഘടനാ ഭേദഗതിക്ക് തുനിഞ്ഞത്? എന്തു മാറ്റമാണ് ഈ രണ്ടു വാക്കുകൾ ഭരണഘടനയിൽ ഉണ്ടാക്കുന്നത്? എന്തുകൊണ്ടാണ് ഈ വാക്കുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്?