ആ നേതാക്കളെ കോൺഗ്രസിന് എവിടെനിന്നു കിട്ടും? ‘ഉത്തരേന്ത്യൻ മോദി പ്രഭാവ’വും ബിജെപി സന്നാഹവും എങ്ങനെ നേരിടും രാഹുൽ?
Mail This Article
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തു ബിജെപിയോടു തോറ്റ കോൺഗ്രസ്, അതിന്റെ ആഘാതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ല. ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന രാജസ്ഥാനിലെ തോൽവി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അവർ വിജയപ്രതീക്ഷയിലായിരുന്നു. ‘‘തോൽവിയുടെ കാരണം എന്താണെന്നു പോലും മനസ്സിലാവുന്നില്ല’’ എന്നായിരുന്നു മധ്യപ്രദേശിനെക്കുറിച്ച് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അതേസമയം, തോൽവിയുടെ വേദനയിലും കോൺഗ്രസിന് സന്തോഷിക്കാൻ വകനൽകുന്നതാണു തെലങ്കാനയിലെ മിന്നും വിജയം. എന്തു പാഠമാണ്, അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനു നൽകുന്നത്? ‘ഇന്ത്യ’ മുന്നണിയുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പുഫലം എങ്ങനെ ബാധിക്കും? ലോക്സഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ മോദി പ്രഭാവത്തെയും ബിജെപിയുടെ ശക്തമായ സംഘടനാസംവിധാനങ്ങളെയും എങ്ങനെ കോൺഗ്രസും രാഹുൽ ഗാന്ധിയും മറികടക്കും? വിശദമായി പരിശോധിക്കാം.