കത്തിന്മേല് ബിനോയ് വിശ്വത്തിന് ഇസ്മായിലിന്റെ ‘കുത്ത്’ എന്തിന്? എന്തുകൊണ്ട് ഡിസംബർ 28 സിപിഐക്ക് നിർണായകം?
Mail This Article
കാനം രാജേന്ദ്രന്റെ നിര്യാണത്തിനു പിന്നാലെ ആക്ടിങ് സെക്രട്ടറിയായി ബിനോയ് വിശ്വം എംപിയെ തിരഞ്ഞെടുത്തതാണ് സിപിഐയിലെ പുതിയ വിവാദ ചർച്ച. നേരത്തേ സെക്രട്ടറി പദവിയിൽനിന്ന് അവധിക്ക് അപേക്ഷിച്ച സമയത്ത് കാനം, പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്ന് കത്തു നൽകിയിരുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ ഈ കത്ത് ആരും കണ്ടിട്ടില്ലെന്നു പറഞ്ഞ് മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ രംഗത്തു വന്നതോടെ രംഗം ചൂടുപിടിച്ചു. സെക്രട്ടറിയുടെ അഭാവത്തിൽ ആക്ടിങ് സെക്രട്ടറിയെ നിയമിക്കുന്നതാണോ സിപിഐയിലെ കീഴ്‌വഴക്കം? ചരിത്രത്തിൽ അതിന്റെ ഉത്തരമുണ്ട്. എന്തുകൊണ്ടാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത രീതി പാർട്ടിയിൽ വിവാദമാകുന്നത്? ഇത് പാർട്ടിയിലെ ഉൾപ്പോരാണോ വ്യക്തമാക്കുന്നത്? എന്തുകൊണ്ടാണ് 2023 ഡിസംബർ 28 സിപിഐയെ സംബന്ധിച്ചിടത്തോളം നിർണായകമാകുന്നത്? പരിശോധിക്കുകയാണ് ‘പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ. മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു..