‘സിഐഎ ഏജന്റാ’യ മറ്റൊരു മോദി, ‘വിഡിയോഗ്രാഫർ’ രാഹുൽ, ‘കലാഭവൻ’ ലാലു: ‘മിമിക്രി’ക്കിടെ മാന്യത മറക്കുമ്പോൾ...
Mail This Article
രാഷ്ട്രീയക്കാർക്ക് മാന്യത എത്രത്തോളം വേണം? വിശേഷിച്ചും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിളിക്കപ്പെടുന്ന പാർലമെന്റിലായിരിക്കെ. ചോദ്യത്തിന്റെ പ്രസക്തി വ്യക്തമാണ്. പാർലമെന്റിൽ അരങ്ങേറുന്ന കൂട്ട സസ്പെൻഷൻ നടപടികൾക്കിടെ പ്രതിഷേധിക്കാനിരുന്ന പ്രതിപക്ഷ എംപിമാരുടെ ഇടയിൽനിന്ന് തൃണമൂൽ കോൺഗ്രസിലെ മുതിർന്ന അംഗം കല്യാൺ ബാനർജി രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകറിനെ പരിഹസിക്കാൻ മിമിക്രി കാട്ടുന്നു. ഇതു കോൺഗ്രസിന്റെ മുഖം തന്നെയായ നേതാവ് രാഹുൽ ഗാന്ധി സ്വന്തം ഫോണിൽ പകർത്തുന്നു. പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് എംപിമാരുൾപ്പെടെ കൂട്ടച്ചിരി ചിരിക്കുന്നു. രാഷ്ട്രപതിക്കെതിരായ അവഹേളനമെന്ന് ഭരണപക്ഷം വിമർശിക്കുക മാത്രമല്ല, രാജ്യസഭയ്ക്കുള്ളിൽ നിൽപു പ്രതിഷേധം വരെ നടത്തി ഭരണപക്ഷം സംഗതി ചൂടുപിടിപ്പിക്കുന്നു, രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്നു. എംപിമാരുടെ സസ്പെൻഷൻ എന്ന ഗൗരവവിഷയം പ്രതിപക്ഷം ഉയർത്തുന്നതിനിടെ ശ്രദ്ധമാറ്റാൻ പ്രതിപക്ഷംതന്നെ നൽകിയ വഴിയായി ഭരണപക്ഷം ഈ ‘മിമിക്രി’യെ സമർഥമായി ഉപയോഗിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാന്യത, പരസ്പര ബഹുമാനം എന്നീ വാക്കുകൾക്ക് പ്രസക്തി നഷ്ടമാവുകയാണോ? ദേശീയ രാഷ്ട്രീയ ചരിത്രത്തിലൂടെ ഒരന്വേഷണം...