വിദേശ സർവകലാശാലയെ കേരളത്തിൽ കാലു കുത്താൻ അനുവദിക്കില്ലെന്ന് സിപിഎം പറഞ്ഞത് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്. വിദേശ സർവകലാശാലകളുടെ വരവ് ഉന്നത വിദ്യാഭ്യാസ മേഖലയെ മോശമായി ബാധിക്കുമെന്നും രാജ്യത്തെ സംസ്കാരത്തിനുതന്നെ അപചയം സംഭവിക്കുമെന്നും പറഞ്ഞത് കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രിമാരും. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഇടത് എംഎൽഎമാർ ഘോരഘോരം പ്രസംഗിച്ചത് നിയമസഭാ രേഖകളിൽ ഇന്നുമുണ്ട്. പക്ഷേ ഫെബ്രുവരി 5ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഇതൊന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല. സ്വകാര്യ മേഖലയുടെ ഭാഗമായി നിന്ന് ചൈന വികസിച്ചതു പോലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി കേരളവും വികസിക്കുമെന്നാണ് ഇപ്പോൾ സിപിഎം പറയുന്നത്! എന്നാൽ സ്വകാര്യവല്‍ക്കരണത്തിനെതിരെയുള്ള സിപിഎമ്മിന്റെ സമരങ്ങളുടെ പേരിൽ കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടപ്പെട്ട അവസരങ്ങൾക്ക് ആര് ഉത്തരം പറയും? ആ സമരങ്ങളിൽ വീണ ചരിത്രത്തിലെ ചോര അത്രയെളുപ്പം തുടച്ചുമാറ്റാനാകുമോ? ഇപ്പോഴത്തെ വിവാദത്തിൽ കേരളത്തിനും കേന്ദ്രത്തിനും പല നിലപാടാണോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ ഏറ്റവും പുതിയ എപ്പിസോഡിൽ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com