പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭർത്താവും. ‘ദ് ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ (The Crooked Timber of New India, Essays on a Republic in Crisis) എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറയാറുള്ളത്. ഏതാനും വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ വിവിധ സംസ്ഥാനങ്ങിലെ നിരവധി വേദികളിലും അദ്ദേഹം സംസാരിക്കാനെത്തുന്നു. അടുത്തിടെ കേരളത്തിൽ എത്തിയ പറകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. തന്റെ രാഷ്ട്രീയ ചരിത്രം, മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, ബിജെപിയോട് സ്വീകരിക്കുന്ന നിലപാട്, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സമകാലിക ഇന്ത്യയുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ‘മനോരമ ഓൺലൈൻ’ പ്രീമിയത്തിൽ നയം വ്യക്തമാക്കുകയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com