ആ പെൺകുട്ടി മുഖ്യപ്രതി, കേസുകൊടുക്കും; ആരാച്ചാരാണോ ഡീൻ? സിദ്ധാർഥന്റെ പിതാവ്
Mail This Article
പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥിന് കൂട്ടുകാരിൽനിന്ന് ക്രൂരമായി മർദനമേറ്റിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദേഹത്ത് പലയിടത്തും 1.5 സെന്റീമീറ്റർവരെയുള്ള ചതവുണ്ടായിരുന്നു. ദേഹത്തുടനീളം ഒട്ടേറെ ഗുരുതര പരുക്കുകൾ. ഇവയ്ക്കെല്ലാം മൂന്നുദിവസം വരെ പഴക്കം. അക്രമത്തിൽനിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് പോയ കൂട്ടുകാരനെയാണ് കൂട്ടുകാർ തന്നെ ബസ് സ്റ്റോപ്പിൽനിന്നും വിളിച്ചുവരുത്തി ഹോസ്റ്റലിലെത്തിച്ച് 3 ദിവസം ക്രൂരമായി മർദിച്ചത്. 3 ദിവസം ഭക്ഷണം പോലും കിട്ടാതെ മകൻ മരിക്കാനാണോ താൻ 15 വർഷം വിദേശത്ത് കഷ്ടപ്പെട്ടതെന്ന് വിലപിക്കുന്നു സിദ്ധാർഥിന്റെ പിതാവ്. ഒരു മാസം മുൻപും സിദ്ധാർഥിന്റെ വീട്ടിലെത്തി അമ്മയുടെ കയ്യിൽനിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് ക്രൂരമായി സിദ്ധാർഥിനെ മർദിച്ചത്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് കുടുംബം പറയുന്നു. സിദ്ധാർഥിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അച്ഛൻ നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ടി.ജയപ്രകാശ് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുന്നു.