കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും?
ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്
Mail This Article
×
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം ? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതോണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിൽ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴി തെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങി നിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവത്ക്കരണം തന്നെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.