അതിൽ സന്തോഷിക്കുകയോ?
Mail This Article
ഗോവിന്ദ് ക്ലാസിലെ ഏറ്റവും സമർഥനായ വിദ്യാർഥി. പരീക്ഷ ഏതായാലും ഏറ്റവും ഉയർന്ന മാർക്ക് ഗോവിന്ദിനുതന്നെ. അയാളെ അങ്ങനെ വിടരുതെന്നു പല കുട്ടികൾക്കും തോന്നൽ. അതിന്റെ മുൻനിരയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാറുള്ള ചാർലിയും ഷീലയുമാണ്. അങ്ങനെയിരിക്കെ അർധവാർഷിക പരീക്ഷയെത്തി. ഗോവിന്ദിന്റെ ഒന്നാം സ്ഥാനം കളയണമെന്നു കരുതി പലരും കഠിനപ്രയത്നം ചെയ്തു. ആദ്യദിവസത്തെ പരീക്ഷ തുടങ്ങി. ഗോവിന്ദ് വന്നിട്ടില്ല. അയാൾ വന്ന വണ്ടി ഏതോ ട്രാഫിക് കുരുക്കിൽപ്പെട്ടു. ഗോവിന്ദ് ഹാളിലെത്തിയത് 25 മിനിറ്റ് താമസിച്ച്. ഗോവിന്ദിന് അന്നത്തെ പരീക്ഷയിൽ ഒന്നാമനാകാൻ കഴിയില്ലെന്നു തീർച്ച. ചാർലിയും ഷീലയും പരസ്പരം നോക്കി, അമർത്തിച്ചിരിച്ചു. ആ സന്തോഷം വേണമായിരുന്നോ? മരുമകൾ എത്ര നന്നായി പാചകം ചെയ്താലും അമ്മായിയമ്മ നല്ല വാക്കു പറയില്ല. എന്നല്ല, എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. ‘എങ്ങനെ വേണമെന്നു ഞാൻ കാണിച്ചുതരാം’ എന്നു പറഞ്ഞ് ഒരുനാൾ അവർ അടുക്കളയുടെ ചുമതല ഏറ്റെടുത്തു. ഒരു കറിക്ക് ഉപ്പു വളരെ കൂടുകയും മറ്റൊന്ന് വല്ലാതെ കരിയുകയും ചെയ്തു. മരുമകൾക്ക് സന്തോഷംകൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ. ഇടവഴിയുെട വശത്തു താമസിക്കുന്ന അയൽക്കാർ തമ്മിൽ പാർക്കിങ്ങിന്റെ കാര്യത്തിൽ എന്നും കശപിശയാണ്. ഒരു ദിവസം അവരിലൊരാളുടെ പുതിയ കാർ തിരികെയെത്തിയപ്പോൾ മറ്റേതോ വണ്ടി തട്ടി വശം മുഴുവൻ ചളുങ്ങി നാശമായിരിക്കുന്നു. അയൽക്കാരന്റെയുള്ളിൽ പൂത്തിരി കത്തി. വലിയ ഫുട്ബോൾ ടൂർണമെന്റിന്റെ നിർണായക ഫൈനലെത്തി.