മോദി ഭയന്ന ‘കിരീടത്തിലെ മുള്ള്’: കേജ്‌രിവാളിന് എല്ലാം നിശ്ചയമുണ്ടായിരുന്നു; കോടതിയുടെ ആ ‘പവർ’ കേന്ദ്രം അറിഞ്ഞില്ലേ!
Mail This Article
‘‘ഞാൻ വാക്കുപാലിച്ചു, തിരിച്ചുവന്നു’’ എന്ന് സുപ്രീം കോടതി നൽകിയ പിന്തുണയുടെ കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ 50 ദിവസം മുൻപ് അറസ്റ്റിലായപ്പോൾ പുറത്തു വന്ന ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുന്നത് കൗതുകകരമാണ്. ‘‘ആംആദ്മി പാർട്ടി തകരും. കേജ്‌രിവാളിന് എളുപ്പം ജാമ്യം കിട്ടില്ല. പാർട്ടി തകരും. സർക്കാരിനെ നടത്തിക്കൊണ്ടുപോകാൻ ആരുമുണ്ടാകില്ല’’ - അശുതോഷ് (മാധ്യമ പ്രവർത്തകനും ദേശീയ വക്താവുമായിരുന്ന അശുതോഷ് 2018ൽ പാർട്ടി വിട്ടു) ‘‘കേജ്‌രിവാളിലും ആംആദ്മി പാർട്ടിയിലും ഞാൻ പൂർണ നിരാശനാണ്. രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് ‘ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനം തീരുമാനിച്ചിരുന്നത്. രാഷ്ട്രീയത്തിലിറങ്ങി അതിനെ ശുദ്ധീകരിക്കാമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. അതിനു തെളിവാണ് ഇപ്പോൾ ആംആദ്മി പാർട്ടി ചെന്നുപെട്ട അവസ്ഥ’’ - ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ (മുൻ സുപ്രീം കോടതി ജഡ്ജിയായ എൻ. സന്തോഷ് ഹെഗ്ഡെ അണ്ണാ ഹസാരെ നയിച്ച സമരത്തിൽ പങ്കെടുത്തിരുന്നു) ‘‘അരവിന്ദ് കേജ്‌രിവാളിന്റെ രാഷ്ട്രീയം തിഹാർ ജയിലിൽ അവസാനിക്കും’’– കപിൽ മിശ്ര (ആംആദ്മി പാർട്ടി അംഗമായിരുന്ന കപിൽ മിശ്ര പിന്നീട് ബിജെപിയിലെത്തി). ഇവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട് കേജ്‌രിവാൾ തിരിച്ചു വന്നുവെന്നു മാത്രമല്ല, ആംആദ്മി പാർട്ടി ഉറച്ചുനിൽക്കുകയും ചെയ്തു. ചരിത്രവിജയം നേടാൻ വെമ്പിനിൽക്കുന്ന ബിജെപിയുടെ ആത്മവിശ്വാസത്തിൽ