ലോകമെങ്ങും തരംഗം സൃഷ്ടിക്കുകയാണ് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ഐടി രംഗത്തെ വമ്പൻമാരായ ഓപ്പൺ എഐയും ഗൂഗിളും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ കോൺഫറൻസുകളിൽ അവതരിപ്പിച്ച ഉൽപന്നങ്ങളിൽ ഭൂരിഭാഗവും എഐ അധിഷ്ഠിതമാണെന്നതു ടെക്‌രംഗത്തു പടർന്നുപിടിച്ചിരിക്കുന്ന എഐ ഭ്രമത്തിന്റെ തെളിവാണ്. നിർമിതബുദ്ധിയെപ്പറ്റി ആലോചിക്കുമ്പോൾ, ചാറ്റ്ജിപിടി പോലെയുള്ള ചാറ്റ്ബോട്ടുകളാകും ആദ്യം മനസ്സിൽ വരിക. വലിയ ഭാഷാ മോഡലുകളെ (ലാർജ് ലാംഗ്വിജ് മോഡലുകൾ അഥവാ എൽഎൽഎം) അടിസ്ഥാനമാക്കിയുള്ള ലേഖനനിർമാണവും മറ്റു ഭാഷാപരിഷ്കരണ ജോലികളുമാണ് ചാറ്റ്ജിപിടി പോലുള്ളവ ചെയ്യുക. ആവശ്യമുള്ള ശൈലി, വിശദാംശങ്ങൾ, ദൈർഘ്യം എന്നിവയിലേക്ക് എഴുത്തിനെ മാറ്റാൻ ഇവ ആളുകൾ ഉപയോഗിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com