‘സിപിഐയെ വിഡ്ഢിയാക്കി സിപിഎം; ഇത് ജനം കയ്യൊഴിയുന്നതിന്റെ തുടക്കം; ബിജെപിയുടെ വരവ് വലിയ മുന്നറിയിപ്പ്’
Mail This Article
മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലൂടെ ആധുനിക ഭാരതത്തിന് സമ്മാനിച്ച മതനിരപേക്ഷതയും ജനാധിപത്യവും ഉൻമൂലനം ചെയ്യാനുള്ള സംഘപരിവാർ അജൻഡയ്ക്ക് അങ്ങിനെ താൽക്കാലികമായെങ്കിലും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇത് സാധ്യമായത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷനൽ കോൺഗ്രസും നേതൃത്വം നൽകിയ ഇന്ത്യാ മുന്നണിയുടെ ചെറുത്തുനിൽപ്പിലൂടെയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ നേട്ടവും മറ്റൊന്നല്ല. പക്ഷേ, ഈ പോരാട്ടത്തിൽ എവിടെ ആയിരുന്നു സിപിഐയുടെ സ്ഥാനം? ഇന്ത്യാ മുന്നണിയുടെ ക്യാപ്റ്റൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർഥിക്കൊപ്പം സിപിഐ സ്ഥാനാർത്ഥിയും രംഗത്തിറങ്ങിയതിന്റെ രാഷ്ട്രീയ സാംഗത്യമെന്താണ്? സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസിനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും, മഹാത്മാ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എങ്ങിനെ ഒരേസമയം ശത്രുക്കളായി മാറി എന്ന് മൺമറഞ്ഞ മാർക്സിസ്റ്റ് ചരിത്രപണ്ഡിതൻ പ്രഫ. ബിപൻചന്ദ്ര ഒരിക്കൽ ഒരഭിമുഖത്തിൽ ഈ ലേഖകനോട് ചോദിച്ചിരുന്നു. ഇടതിനെ സംബന്ധിച്ചിടത്തോളം പഴയ അതേ തലതിരിഞ്ഞ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമല്ലേ