ആർആറിന് ആറാം വിജയം. ഇത്തവണ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ തറവാടായ ഈഡൻ ഗാർഡനിൽ. ശരിക്കും ‘ഒന്നാമൻ’ ആരെന്ന് അറിയാനുള്ള മത്സരത്തിൽ തകർത്തത് സീസണിലെ ഏറ്റവും മികച്ച എതിരാളികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാൻ റോയൽസ് നിലനിർത്തുമോ, അതോ കൊൽക്കത്തയ്ക്കു മുന്നിൽ അടിയറവയ്ക്കുമോ എന്ന ചോദ്യവുമായി തുടങ്ങിയ പോരിൽ പട നയിച്ചത് സഞ്ജു, പട വെട്ടിയത് ജോസ് ബട്‌ലറും. ഒടുവിൽ അവസാന പന്തിൽ വിജയ റൺ പിറന്നപ്പോൾ, നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിനായി ആർപ്പുവിളിച്ച ഈഡൻ ഗാർഡനിലെ ഗാലറിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, ‘വെൽ പ്ലെയ്ഡ് കെകെആർ. ബട്ട്... ബട്‌ലർ....’ സുനിൽ നരെയ്ന്റെ തകർപ്പൻ സെഞ്ചറിയുടെ കരുത്തിൽ കൊൽക്കത്ത മുന്നോട്ടുവച്ച 224 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ഒരുഘട്ടത്തിൽ 121‌ന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. മുൻനിരയിൽ ഉണ്ടായിരുന്ന കൂട്ടാളികൾ എല്ലാം വീണുപോയെങ്കിലും ബട്‌ലർ തളർന്നില്ല. വീറോടെ പോരാടി അവസാന പന്തുവരെ. സ്കോർ: കൊൽക്കത്ത: 223‌/6, രാജസ്ഥാൻ: 224/8. ഇംപാക്ട് പ്ലെയറായി എത്തി സീസണിലെ രണ്ടാം സെഞ്ചറിയുമായി രാജസ്ഥാൻ ഇന്നിങ്സിനെ മുന്നിൽനിന്നു നയിച്ച് വിജയം സമ്മാനിച്ച ബട്‌ലർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com