എസ്ബിഐ യോനോ കൃഷിയിലൂടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പുതുക്കാം
Mail This Article
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ കാര്‍ഷിക പരിഹാരങ്ങള്‍ നല്‍കി കര്‍ഷകരായ ഇടപാടുകാരെ ശാക്തീകരിക്കും. വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പും വില്‍പ്പനയും വരെ ഇതില്‍ ഉള്‍പ്പെടുന്നു. തന്നെയുമല്ല, കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പരിധി പുതുക്കുന്നതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. വീട്ടിലിരുന്ന് നാലു ക്ലിക്കുകളിലൂടെ പേപ്പര്‍ ജോലികളൊന്നുമില്ലാതെ യോനോ കൃഷിയിലൂടെ പുതുക്കാം. ശാഖകളിൽ ചെന്നും പുതുക്കാം. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്ക്കുമെന്ന് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. വിളവെടുപ്പ് കാലത്തും മറ്റും പെട്ടെന്ന് കാര്യങ്ങള്‍ നടക്കുകയും ചെയ്യും. കാർഷിക വായ്പ എടുക്കാനും കാര്‍ഷിക സാമഗ്രികള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനും കാര്‍ഷിക ഉപദേശങ്ങള്‍ ലഭ്യമാക്കാനും നിക്ഷേപ–വിള ഇന്‍ഷുറന്‍സ് ഉല്‍പ്പങ്ങള്‍, അടിയന്തര കാര്‍ഷിക സ്വര്‍ണ വായ്പ, ശാസ്ത്രീയ കൃഷി ശീലങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യോനോ കൃഷി സഹായിക്കും.
English Summery : Know more about SBI Kissan Credit Card