ADVERTISEMENT

രാജ്യാന്തരതലത്തിൽ  പണമിടപാടുകൾക്കുള്ള മാർഗമായി ഇന്ത്യയ്ക്ക് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറഞ്ഞു. ഇന്ത്യയിലെ ആഭ്യന്തര പണമിടപാടുകൾക്ക് യു പി ഐ ആണ് പൊതുവെ ഉപയോഗിക്കുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഒട്ടുമിക്ക ഗുണങ്ങളും യു പി ഐ ക്കുണ്ട്. ഇന്ത്യയിലെ ഏകദേശം 80 ശതമാനം റീട്ടെയ്ൽ ഇടപാടുകളും ഇപ്പോൾ യുപിഐ പ്ലാറ്റ്‌ഫോം വഴിയാണ് നടക്കുന്നത്.

യുപിഐയുടെയും സ്വകാര്യ പണമിടപാട് അപ്പുകളുടെയും വിജയം കാരണം രാജ്യത്തിനകത്ത് ചെറുകിടക്കാർ സി ബി ഡി  സി യെ ഉപയോഗിക്കാൻ സാധ്യത ഇല്ല. ആഭ്യന്തര പണമിടപാടുകളുമായി  താരതമ്യപ്പെടുത്തുമ്പോൾ  മന്ദഗതിയിലുള്ളതും ചെലവേറിയ രീതിയിൽ സുതാര്യതയില്ലാതെയും കാര്യക്ഷമതയില്ലാതെയുമാണ് രാജ്യാന്തര തലത്തിൽ പണമിടപാടുകൾ നടക്കുന്നത്. അതുകൊണ്ടു രാജ്യാന്തര പണമിടപാടുകൾക്ക് ഡിജിറ്റൽ രൂപ നല്ലതായിരിക്കും.  

അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ

ഇക്കാര്യത്തിൽ, പണമയയ്ക്കലിന്റെ ഉയർന്ന അളവ് കണക്കിലെടുക്കുമ്പോൾ, വലിയ തോതിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളെപ്പോലെ സമാനമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾക്കുള്ള വഴിയായി ഇക്കാര്യത്തിൽ  CBDC ഉപയോഗിക്കാം; ഐഎംഎഫ് പറഞ്ഞു.എന്നാൽ , രാജ്യാന്തര  സഹകരണം സി ബി ഡി സി യുടെ  വിജയത്തിനുള്ള ഒരു പ്രധാന ഘടകമായിരിക്കും, കാരണം ഇത് ദേശീയ സിബിഡിസികൾ തമ്മിലുള്ള ഏറ്റവും ഉയർന്ന അനുയോജ്യത ഉറപ്പാക്കും.

അതിർത്തി കടന്നുള്ള CBDC വികസിപ്പിക്കുന്നതിനുള്ള രാജ്യാന്തര സഹകരണം തുടരുമ്പോൾ,  ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകാൻ ഇന്ത്യക്ക് ശ്രമിക്കാമെന്ന് IMF പറഞ്ഞു. ഉദാഹരണത്തിന് മേഖലയിലെ പ്രധാന സാമ്പത്തിക പങ്കാളികളുമായി ഉഭയകക്ഷി കരാറുകൾ  ഉണ്ടാക്കാം. ഒരു CBDC സ്വീകരിക്കുന്നതിൽ പ്രവർത്തന ചെലവുകളും അപകടസാധ്യതകളും ഉൾപ്പെടുന്നു. “ഇപ്പോൾ, വിജയകരമായ ഒരു സിബിഡിസിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവുകൾക്ക് കണക്കുകളൊന്നുമില്ല. സിബിഡിസിയുടെ താരതമ്യേന കുറഞ്ഞ ഡിമാൻഡും ഉയർന്ന നടപ്പാക്കൽ ചെലവും സെൻട്രൽ ബാങ്കിന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കും,” ഐഎംഎഫ് പറഞ്ഞു.

English Summary : Digital Currency is Useful for International Transactions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com