രൂപ ഡോളറിന് പകരക്കാരനാകുമെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ
Mail This Article
രൂപ ഡോളറിന് പകരക്കാരനാകുമെന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ. കാലക്രമേണ ഇന്ത്യൻ രൂപ ലോകത്തിലെ ആഗോള കരുതൽ കറൻസികളിൽ ഒന്നായി മാറുമെന്ന് വിഖ്യാത സാമ്പത്തിക വിദഗ്ധൻ നൂറിയൽ റൂബിനി.
വാൾസ്ട്രീറ്റിന്റെ 'ഡോക്ടർ ഡൂം' എന്ന് വിളിപ്പേരുള്ള റൂബിനി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ അമേരിക്കയുടെ വിഹിതം 40-ൽ നിന്ന് 20 ശതമാനമായി കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
"ദേശീയ സുരക്ഷയ്ക്കും വിദേശ നയ ലക്ഷ്യങ്ങൾക്കുമായി അമേരിക്ക ഡോളറിനെ ആയുധമാക്കുകയാണെന്ന്" സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. ഇന്ത്യയുടെ ആളോഹരി വരുമാനം കുറവാണെങ്കിലും ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിയാൽ സാമ്പത്തിക വളർച്ച ഇനിയും കൂട്ടാനാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary : Rupee May Overcome Dollar