സ്വർണം വാങ്ങുന്നവർക്ക് ആശ്വാസം, വില വീണ്ടും കുറഞ്ഞു
Mail This Article
സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,545 രൂപയിലും പവന് 44,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 5,555 രൂപയിലും പവന് 44,440 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്.
മെയ് 5ന് രേഖപ്പെടുത്തിയ പവന് 45,760 രൂപയാണ് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്ക്. 25 ദിവസം കൊണ്ട് സ്വർണ വിലയിലുണ്ടായ ഇടിവ് ഗ്രാമിന് 175 രൂപയും പവന് 1400 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും മുന്നേറ്റം കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകിയ സ്വർണത്തിന് ഇന്നലെയും തിരിച്ചു വരാനായില്ല. രാജ്യാന്തര സ്വർണ വില 1960 ഡോളറിൽ താഴെയാണ് തുടരുന്നത്. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്കിറങ്ങി.
English Summary : Gold Price Today in Kerala