ഇ രൂപയ്ക്കും, യു പി ഐക്കും ഒരുപോലെ ഉപയോഗിക്കുന്ന കോഡുമായി എച് ഡി എഫ് സി ബാങ്ക്

HIGHLIGHTS
  • എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ 'ഡിജിറ്റൽ റുപ്പി' ആപ്ലിക്കേഷൻ ഉപയോഗിക്കാം
HDFC
എച്ച‍്ഡിഎഫ‍്സി ബാങ്ക് ശാഖ(Picture credit:naveen0301/iStock)
SHARE

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിക്ക് (CBDC) അനുയോജ്യമായ UPI QR കോഡുകളുടെ ലഭ്യത HDFC ബാങ്ക് പ്രഖ്യാപിച്ചു.  യു പി ഐ ക്കും, സി ബി ഡി സി ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന കോഡുകൾ കൊണ്ടുവരുന്ന  രാജ്യത്തെ ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഇതോടെ യുപിഐ ക്യുആർ കോഡിലൂടെ ബാങ്കിന്റെ ഇടപാടുകാരായ വ്യാപാരികള്‍ക്ക് ഇടപാടുകാരിൽ നിന്ന് ഡിജിറ്റൽ രൂപ കറൻസിയുടെ രൂപത്തിൽ പേയ്‌മെന്റായി സ്വീകരിക്കാൻ സഹായിക്കും. ഇത് സാധാരണ  ഇടപാടുകള്‍ക്കും സിബിഡിസിയുടെ ഉപയോഗം വർദ്ധിപ്പിക്കും. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിബിഡിസി പൈലറ്റ് പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഇന്ത്യൻ രൂപയുടെ ടോക്കണൈസ്ഡ് ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ റുപ്പി (CBDC).

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ 'ഡിജിറ്റൽ റുപ്പി' ആപ്ലിക്കേഷൻ ഉപയോഗിക്കാം. മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ഭുവനേശ്വർ, ബെംഗളൂരു, അഹമ്മദാബാദ്, ഗുവാഹത്തി, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ, പട്‌ന, കൊച്ചി, ഗോവ, ഷിംല, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത, റാഞ്ചി, പൂനെ എന്നിവിടങ്ങളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിലവിൽ ഡിജിറ്റൽ രൂപ പേയ്‌മെന്റുകൾ സ്വീകരിക്കുന്നു. 

English Summary: HDFC Bank's Digital Rupee Initiatives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS