ആശങ്ക വേണ്ട! പാൻ പ്രവർത്തനരഹിതമാണെങ്കിലും ആദായ നികുതി അടയ്ക്കാം
Mail This Article
ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ പ്രവർത്തനരഹിതമായ പാൻനമ്പർ നിഷ്‌ക്രിയമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പാൻ പ്രവർത്തനരഹിതമായാലും ഒരാൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാം," പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പ്രവർത്തനരഹിതമായ പാൻ ഉപയോഗിക്കുന്നവർക്ക് റീഫണ്ടുകൾ നൽകില്ല.
കൂടാതെ ടാക്സ് ഡിഡക്റ്റ് അറ്റ് സോഴ്‌സ് (ടിഡിഎസ്) "പ്രവർത്തനരഹിതമായ പാൻകാർക്കുള്ള ഉയർന്ന നിരക്കിൽ" കുറയ്ക്കും. അതുപോലെ, സ്രോതസ്സിൽ ശേഖരിക്കുന്ന നികുതി (ടിസിഎസ്) "പ്രവർത്തനരഹിതമായ പാനുകൾക്കായി ഉയർന്ന നിരക്കിൽ ശേഖരിക്കും", ഐടി വകുപ്പ് പറഞ്ഞു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ)ക്കാരുടെ പാൻ ജുറിസ്ഡിക്ഷണൽ അസെസിങ് ഓഫീസർ (ജെഎഒ) മുമ്പാകെ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രവർത്തനരഹിതമാക്കുമെന്നും ഐ ടി വകുപ്പ് അറിയിച്ചു.
എൻആർഐയും പാനും
അതുപോലെ കഴിഞ്ഞ മൂന്ന് മൂല്യനിർണയ വർഷങ്ങളിലൊന്നും ഐടിആർ ഫയൽ ചെയ്തിട്ടില്ലാത്ത ഒസിഐ കാർഡ് ഉടമകളുടെയോ വിദേശ പൗരന്മാരുടെയോ പാൻ പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്.
പാൻ പ്രവർത്തനരഹിതമായ എൻആർഐകൾ പാൻ ഡാറ്റാബേസിൽ അവരുടെ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള അഭ്യർത്ഥനയ്‌ക്കൊപ്പം അനുബന്ധ രേഖകൾ സഹിതം അവരുടെ റസിഡൻഷ്യൽ സ്റ്റാറ്റസ് ബന്ധപ്പെട്ട JAO-യെ അറിയിക്കണമെന്നും പ്രസ്താവനയിലുണ്ട്.
ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാൻ കാർഡുകൾ ഉപയോഗിച്ച് ഐടിആർ ഫയൽ ചെയ്യുന്നത് സംബന്ധിച്ച് എൻആർഐകൾ ഉൾപ്പെടെ നിരവധി നികുതിദായകർ ഉന്നയിച്ച ആശങ്കകൾക്കിടയിലാണ് വിശദീകരണം. AY 2023ന്റെ റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31 ആണ്. 12 അക്ക ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചിരുന്നു.
English Summary : Last Date for ITR is on July 31st