ഡോളർ വീണ്ടും ശക്തി പുറത്തെടുക്കുന്നു, രൂപ 83 ലേക്ക് താഴ്ന്നു
Mail This Article
ഇന്ത്യൻ രൂപ 10 മാസത്തിനിടെ ആദ്യമായി ഡോളറിനെതിരെ 83 ലും താഴെയായി. ഇതേതുടർന്ന് ആഗോള ഇക്വിറ്റികളിലും കറൻസികളിലും നഷ്ടം രേഖപ്പെടുത്തി.
രാവിലെ 9.10 ന് കറൻസി 83.06 എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇത് ഇന്നലത്തെ നിലവാരമായ 82.84 ൽ നിന്ന് 0.25 ശതമാനം കുറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശക്തമായ ഇടപെടൽ രൂപക്ക് വരും ദിവസങ്ങളിൽ ശക്തി പകരുമെന്ന് ഫോറെക്സ് പ്രതീക്ഷിക്കുന്നു. 82.50, 82 ലെവലിലേക്ക് രൂപ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ, അസംസ്‌കൃത എണ്ണവിലയിലെ നേട്ടത്തെത്തുടർന്ന് ഇക്വിറ്റി, കറൻസി വിപണികളിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
അമേരിക്കയിലെ പണപ്പെരുപ്പം വിചാരിച്ച രീതിയിൽ ഉയരാത്തതും, 10 വർഷത്തെ വരുമാന കണക്കുകൾ മെച്ചമായതും ഡോളറിനz ശക്തിപ്പെടുത്തി. ഏഷ്യൻ കറൻസികൾ എല്ലാം തന്നെ ഇടിഞ്ഞു. ഫിലിപ്പീൻസ് പെസോ 1.1 ശതമാനം, ഇന്തോനേഷ്യൻ റുപ്പിയ 0.76 ശതമാനം, ദക്ഷിണ കൊറിയൻ 0.74 ശതമാനം, മലേഷ്യൻ റിങ്കിറ്റ് 0.53 ശതമാനം, തായ്‌വാൻ ഡോളർ 0.46 ശതമാനം, ചൈനയുടെ റെൻമിൻബി 0.29 ശതമാനം, തായ് ബട്ട് 0.27 ശതമാനം, ചൈന ഓഫ് ഷോർ 0.25 ശതമാനം എന്നിങ്ങനെയാണ് ഇടിവ്. സിംഗപ്പൂർ ഡോളർ 0.24 ശതമാനം ഇടിഞ്ഞു.
പ്രധാന കറൻസികൾക്കെതിരെ യുഎസ് കറൻസിയുടെ കരുത്ത് അളക്കുന്ന ഡോളർ സൂചിക, 102.84 ൽ നിന്ന് 0.17 ശതമാനം ഉയർന്ന് 103.02 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
English Summary : US Dollar is Getting Stronger, Rupee in 83