ഓണാനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്

HIGHLIGHTS
  • ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെ ബാങ്ക് ഈ സേവനങ്ങള്‍ നല്‍കും
onam-shopping
SHARE

ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലുടനീളമുള്ള കൊച്ചി1 കാര്‍ഡ് ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ഓണത്തിന്‍റെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ബ്രാന്‍ഡുകളുമായും റെസ്റ്റോറന്‍റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഉപഭോക്താക്കള്‍ക്ക് റീചാര്‍ജുകള്‍, യൂട്ടിലിറ്റി പേയ്മെന്‍റുകള്‍, ബില്‍ സെറ്റില്‍മെന്‍റുകള്‍ എന്നിവയില്‍ കിഴിവുകള്‍ നല്‍കുന്നതിന് ആക്സിസ് ബാങ്ക് ആമസോണ്‍ പേയുമായി സഹകരണമുണ്ട്. ഈസിഡൈനര്‍ ഓഫറില്‍ സ്വിഗ്ഗിയില്‍ പ്രത്യേക കിഴിവുകളും ആകര്‍ഷകമായ ഡൈന്‍ ഔട്ട് ഡീലുകളും ലഭിക്കും. ബാര്‍ബിക്യൂ നേഷന്‍, കൊച്ചി കിച്ചണ്‍ (മാരിയറ്റ്), റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ തുടങ്ങിയ നിരവധി റസ്റ്റോറന്‍റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണം ആസ്വദിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഉറപ്പുനല്‍കുന്നു. ഇതിനുപുറമെ എച്ച് & സി സ്റ്റോഴ്സ്, ഒലേഷ്യ ഹോട്ടല്‍സ്, ഗോള്‍ഡന്‍ ഡ്രാഗണ്‍, ഇഫ്താര്‍, ചാര്‍ക്കോള്‍ തുടങ്ങിയ തിരഞ്ഞെടുത്ത 50-ലധികം ഔട്ട്ലറ്റുകളുമായി ബാങ്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

കോമണ്‍ പീരിയഡ് പാസ്

കൊച്ചി1 കാര്‍ഡില്‍ 20 ശതമാനം പതിവ് കിഴിവിനൊപ്പം ട്രിപ്പ് പാസുകളില്‍ ബാങ്ക് 60 ശതമാനം വരെ കിഴിവും നല്‍കുന്നു. കൂടാതെ കൊച്ചി1 കാര്‍ഡ് ഉടമയ്ക്ക് കോമണ്‍ പീരിയഡ് പാസ് ലഭിക്കും. ഇതുവഴി റെയില്‍വേയിലും വാട്ടര്‍ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം. ഓഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെ ബാങ്ക് ഈ സേവനങ്ങള്‍ നല്‍കുമെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ്, പേയ്മെന്‍റ്സ് പ്രസിഡന്‍റും തലവനുമായ സഞ്ജീവ് മോഖെ പറഞ്ഞു.

English Summary : Onam Offers from Axis Bank

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS