ചോക്ലേറ്റുമായി എസ് ബി ഐ വീട്ടിലേയ്ക്കു വന്നോ?

Mail This Article
വായ്പ തിരിച്ചടച്ചില്ലെങ്കിലും അൽപ്പം മധുരം ആവാം എന്ന ലൈനിലാണിപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകളുടെ കൃത്യ സമയത്തുള്ള തിരിച്ചടവ് ഉറപ്പാക്കുന്നതിനാണ് ബാങ്ക് ഈ പുതിയ മാർഗം തുടങ്ങിയിരിക്കുന്നത്. കടക്കാരന്റെ വീട്ടിൽ ഒരു പായ്ക്കറ്റ് ചോക്ലേറ്റുമായി അപ്രതീക്ഷിത സന്ദർശനമാണ് എസ് ബി ഐ പൈലറ്റ് പ്രോജക്ടറായി നടത്തിയത്.
വായ്പ ആപ്പുകൾ ഘാതകരാകുമ്പോൾ വേണം അതീവ ജാഗ്രത Read more ...
കടം വാങ്ങുന്നവരെ, പ്രത്യേകിച്ച് ചെറുകിട വായ്പക്കാരെ, സമയബന്ധിതമായി തിരിച്ചടയ്ക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഈ പുതിയ മാർഗം. കടം തിരിച്ചടയ്ക്കൽ മുടങ്ങിയാൽ ബാങ്കിൽ നിന്നുള്ള റിമൈൻഡർ കോളിന് മറുപടി നൽകാത്തവരുടെ വീടുകൾ സന്ദർശിച്ചു ചോക്ലറ്റ് പാക്കറ്റ് നൽകി കടം അടയ്ക്കാൻ പ്രേരിപ്പിക്കലാണ് ഉദ്ദേശം. കടക്കാരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗം എന്നാണ് എസ് ബി ഐ കണ്ടെത്തിയിരിക്കുന്നത്. ഈ മാർഗത്തിലൂടെ കടം തിരിച്ച് അടയ്ക്കാൻ സാധ്യത കൂടുതലുണ്ടെന്ന എസ് ബി ഐ തന്ത്രം ഫലിക്കുന്നുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
English Summary : SBI will Give Chocolate to Loan Defaulters