ഗൂഗിൾ പേ ഉണ്ടോ? ഒരു ലക്ഷം രൂപ വായ്പ എടുക്കാൻ
Mail This Article
ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ആരാ ഉള്ളത്? ഒരു ചായ കുടിച്ചാല്‍ അല്ലെങ്കില്‍ പനിയുടെ മരുന്ന് വാങ്ങിയാല്‍ പോലും പണം നല്‍കുന്നത് ഗൂഗിള്‍ പേ വഴിയാണ്. എന്നാല്‍ ഈ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും എന്ന് എത്ര പേർക്കറിയാം. അതായത് ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.
വായ്പയ്ക്കുള്ള നടപടി ക്രമങ്ങള്‍
∙വീട്ടിലിരുന്നു മൊബൈല്‍ വഴി ഒന്ന് രണ്ടു ക്ലിക്കുകളിലൂടെ വായ്പ ഉറപ്പാക്കാന്‍ സാധിക്കും.
∙ഗൂഗിള്‍ പേ വഴി തന്നെ വായ്പാ അപേക്ഷ പൂര്‍ത്തിയാക്കാം
∙പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
∙വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യും.
തിരിച്ചടവിന് 36 മാസം വരെ സാവകാശം ലഭിക്കും
∙വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക
English Summary : Upto One Lakh Rupees Loan from Google Pay