100 രൂപ കിട്ടണമെങ്കില്‍ ചെലവാക്കണം 246 രൂപ; അടച്ചുപൂട്ടണോ കെഎസ്ആർടിസി രക്ഷപ്പെടാൻ!
Mail This Article
100 രൂപ വരുമാനം ലഭിക്കാൻ നിങ്ങളെത്ര രൂപ ചെലവാക്കും? 100 രൂപയിൽ കുറഞ്ഞ തുക ചെലവഴിക്കുമ്പോഴാണ് ലാഭമുണ്ടാകുന്നത്. വ്യാപാരമോ വ്യവസായമോ വഴി വരുമാനം ലഭിക്കാൻ ആസ്തികളും അസംസ്കൃത വസ്തുക്കളും വേണം; കൂടെ അധ്വാനവും. ഇതിനെല്ലാമുള്ള ചെലവ് വരുമാനത്തക്കാൾ കുറഞ്ഞിരിക്കുമ്പോഴാണ് ലാഭമുണ്ടാകുന്നത്. എങ്കിൽ 100 രൂപ കിട്ടാൻ 246 രൂപ ചെലവാക്കുന്ന ആരെങ്കിലുമുണ്ടാകുമോ? ഉണ്ട്; ആ സംരംഭമാണ് നമ്മുടെ കെഎസ്ആർടിസി! സർക്കാരിന് വേണ്ടി ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് സമർപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 അവലോകന റിപ്പോർട്ട് പ്രകാരം കേരള സർക്കാരിന്റെ പൂർണ/ ഭാഗിക ഉടമസ്ഥതയിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. അതിൽ 60 എണ്ണം ലാഭത്തിലും 61 എണ്ണം നഷ്ടത്തിലുമാണ്. 10 എണ്ണത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1570 കോടി രൂപയാണ്; നഷ്ടത്തിലുള്ളവയുടെ മൊത്തം നഷ്ടം 3289 കോടിയും. നഷ്ടത്തിൽ ഒന്നാം സ്ഥാനം കെഎസ്ആർടിസിക്കാണ്- 1788 കോടി രൂപ; മൊത്തം നഷ്ടത്തിന്റെ 54%. എങ്ങനെയാണ് കെഎസ്ആർടിസി ഇത്രയേറെ നഷ്ടത്തിലായത്? ഇത് എന്നന്നേക്കുമായി അടച്ചുപൂട്ടിയാൽ പ്രശ്നങ്ങൾ തീരുമോ? കെഎസ്ആർടിസി ലാഭത്തിലാക്കാനുള്ള പ്രായോഗിക വഴികളുണ്ടോ? വിശദമായി പരിശോധിക്കാം..