ADVERTISEMENT

കോട്ടയം∙ പ്രകൃതിദത്ത റബർ ഉൽപാദക രാജ്യങ്ങളുടെ രാജ്യാന്തര സംഘടനയായ എഎൻആർപിസിയുടെ (അസോസിയേഷൻ ഓഫ് നാച്വറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ്) അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്. ഗുവാഹത്തിയിൽ എഎൻആർപിസി അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ഒരു വർഷത്തേക്കാണ് കാലാവധി. 

മലേഷ്യൻ സർക്കാരിന്റെ മിനിസ്ട്രി ഓഫ് പ്ലാന്റേഷൻസ് ആൻഡ് കമ്മോഡിറ്റീസ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ സൈലാനി ബിൻ ഹാജി ഹാഷിമിൽ നിന്നാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.

ബംഗ്ലദേശ്, കംബോഡിയ, ചൈന, ഇന്ത്യ, ഇന്തൊനീഷ്യ മലേഷ്യ, മ്യാൻമർ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ് സിംഗപ്പൂർ, ശ്രീലങ്ക, തായ് ലൻഡ്, വിയറ്റ്നാം എന്നിങ്ങനെ 13 രാജ്യങ്ങളാണ് എഎൻആർപിസിയിലെ അംഗങ്ങൾ. ആഗോള റബർ ഉൽപാദനത്തിന്റെ 84 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്

English Summary:

India holds the chairmanship of ANRPC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com