ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്മസ്, നവവത്സര കാലത്ത് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കു പതിവു പോലെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കു പോലും അഞ്ചിരട്ടി വരെ നിരക്കു വർധനയാണ്.

ഇന്നലെ പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഈ മാസം 23 നും ഡിസംബർ 15 നും ഗൾഫിലെ ചില കേന്ദ്രങ്ങളിൽ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നോൺ സ്റ്റോപ്പ് വിമാനങ്ങളുടെ ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് തിരഞ്ഞപ്പോഴാണ് പ്രവാസികളെ കൊള്ളയടിക്കുന്ന നിരക്കു വ്യത്യാസം കണ്ടത്. ടിക്കറ്റ് ബുക്കിങ് ഏജൻസികളും തീയതിയും വിമാന കമ്പനികളും മാറുന്നതനുസരിച്ച് ഈ നിരക്കിൽ വലിയ വ്യത്യാസം ഉണ്ട്. ബുക്കിങ് തിരക്കു കൂടുന്തോറും ഈ നിരക്ക് വ്യത്യാസം വീണ്ടും വർധിക്കുമെന്നാണു സൂചന.

കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്ക് ഗൾഫിലെ ചില വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്ക് വ്യത്യാസം ഇങ്ങനെ
(ഈ മാസം 23 ലെ നിരക്ക്, ഡിസംബർ 15 ലെ ടിക്കറ്റ് നിരക്ക് ക്രമത്തിൽ)

തിരുവനന്തപുരം:
ദുബായ്– 15708, 54222.
ഷാർജ – 6514, 25729.
അബുദാബി – 7146, 22282.

കൊച്ചി:
ദുബായ് – 6500, 24332.
അബുദാബി – 6114, 23575.

കോഴിക്കോട്:
ദുബായ് –6500, 20444.
ഷാർജ – 6545, 18597.

കണ്ണൂർ:
ദുബായ് – 7066, 35241.
അബുദാബി – 6840,16813.
ഷാർജ – 7066, 22876.

English Summary:

Air fare hike in Kerala-Gulf sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com