ADVERTISEMENT

ന്യൂഡൽഹി∙ റജിസ്ട്രേഷനില്ലാത്ത മൊബൈൽ സിം ഡീലർമാരെ നവംബർ 30നു ശേഷം  പ്രവർത്തിക്കാൻ അനുവദിച്ചാൽ ടെലികോം കമ്പനികൾക്ക് 10 ലക്ഷം രൂപ പിഴ. വ്യാജ സിം കാർഡ് തടയാനുള്ള പുതിയ കേന്ദ്ര ചട്ടം ഡിസംബർ ഒന്നിന് നിലവിൽ വരും. 

എല്ലാ മൊബൈൽ സിം ഡീലർമാർക്കും പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് അധിഷ്ഠിത റജിസ്ട്രേഷനും നിർബന്ധമാണ്. ഡീലർമാർക്ക് റജിസ്ട്രേഷൻ നൽകേണ്ടത് ടെലികോം കമ്പനികളുടെ ഉത്തരവാദിത്തമാണ്. നിയമവിരുദ്ധ നടപടികളുണ്ടായാൽ ഡീലർഷിപ് 3 വർഷത്തേക്ക് റദ്ദാക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്യും. ഒറ്റയടിക്ക് ഒട്ടേറെ സിം കാർഡുകൾ ഒരുമിച്ച് നൽകുന്ന 'ബൾക്ക് കണക‍്ഷൻ' രീതി ഇനി അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും.

English Summary:

If SIM dealer does not have registration 10 lakh fine for telecom company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com