കേന്ദ്ര ബജറ്റ് ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കേണ്ട: ധനമന്ത്രി
Mail This Article
×
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് 'വോട്ട് ഓൺ അക്കൗണ്ട്' ആയതിനാൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പിനു ശേഷം ജൂലൈയിൽ പുതിയ സർക്കാരായിരിക്കും അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പൂർണ ബജറ്റ് അവതരിപ്പിക്കുക. അതുവരെയുള്ള ചെലവുകൾക്കായാണ് വോട്ട് ഓൺ അക്കൗണ്ട് സഭ അംഗീകരിക്കുക. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാറുള്ളത്.
English Summary:
Don't expect any shocking announcements in union budget
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.