റിയല്‍റ്റി മേഖല ഉണര്‍ന്നു; പക്ഷേ ഒരു പ്രശ്നമുണ്ട്
Mail This Article
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് 2023ല്‍ മികച്ച കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. ഭവന വില്‍പ്പനയിലും ഓഫീസ് സ്‌പേസ് വില്‍പ്പനയിലും മികച്ച മുന്നേറ്റമുണ്ടായി. എന്നാല്‍ റിയല്‍റ്റി രംഗത്തേക്കുള്ള സ്വകാര്യ ഓഹരി നിക്ഷേപം (പിഇ) വലിയ ഇടിവ് രേഖപ്പെടുത്തിയതായി അനറോക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 26 ശതമാനം ഇടിവാണ് പിഇ നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. മൊത്തം മൂലധനനിക്ഷേപത്തിന്റെ 14 ശതമാനമായി ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്ക് കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
റിയല്‍റ്റി മേഖലയിലേക്കുള്ള പിഇ നിക്ഷേപത്തില്‍ കൂടുതല്‍ പോയത് ഓഫീസ് സ്‌പേസുകളിലേക്കാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഡാറ്റ സെന്ററുകള്‍ പുതിയ ആസ്തി വിഭാഗമായി മാറുകയാണ്. ആഭ്യന്തര ഡെറ്റ് ഫണ്ടുകള്‍ വാണിജ്യ പദ്ധതികളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്ന പ്രവണത കൂടുന്നുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.