ADVERTISEMENT

ആളുകളുടെ പ്രിയപ്പെട്ട സൂപ്പർ ബ്രാൻഡ്! ഏതൊരു ബ്രാൻഡുടമയുടെയും ആഗ്രഹമാണിത്. എല്ലാവരും ചർച്ച ചെയ്യുന്ന ഒരു മികച്ച ബ്രാൻഡ് ആയി മാറണമെങ്കിൽ ഇന്ന് കടമ്പകൾ ഏറെ കടക്കണം. എതിരാളിയുടെ ബ്രാൻഡിനെ ബൈപാസ് ചെയ്ത് മനസുകളിൽ ഇടം നേടാനായെങ്കിൽ മാത്രമേ ബിസിനസിൽ മുന്നേറാൻ പറ്റുകയുള്ളു. 

ഇന്ന് ഒരു ബ്രാൻഡ് ക്ലച്ച് പിടിക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിലെ പ്രവണതകൾക്കനുസരിച്ച് കൂടി തന്ത്രങ്ങൾ മെനയേണ്ടിയിരിക്കുന്നു. ലോഗോയിലും പാക്കിങിലും നിറത്തിലും ഒതുങ്ങുന്നില്ല ഇപ്പോഴത്തെ ബ്രാൻഡിങ് രീതികൾ.

വേണം ശക്തമായ ഐഡന്റിറ്റി

നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ മനസ്സിൽ ബ്രാൻഡ് ഇടം പിടിക്കണമെങ്കിൽ ശക്തമായ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കണം. വ്യത്യസ്തത കൊണ്ടു മാത്രമായില്ല, ശ്രേഷ്ഠമായത് എന്തോ അത് ഒരു ബ്രാൻഡ് നൽകുമ്പോഴാണ് ശരിയായ പൊസിഷനിങ് നടക്കുക. മാർക്കറ്റിൽ നിരവധി ബ്രാൻഡുകൾ ഉണ്ടെങ്കിലും ഒരു പ്രത്യേക ബ്രാൻഡ് തന്നെ എപ്പോഴും ഉപഭോക്താവ് തിരഞ്ഞെടുക്കുമ്പോൾ ആ ബ്രാൻഡിന് മറ്റുള്ളവരിൽ നിന്ന് എന്തോ പ്രത്യേകത ഉണ്ടെന്നല്ലേ അർത്ഥമാക്കുന്നത്. ഇങ്ങനെ കസ്റ്റമർ ലോയൽറ്റി കൂടി സൃഷ്ടിക്കപ്പെടാൻ നിങ്ങളുടെ ബ്രാൻഡിന് കഴിയണം.

മനസിൽ എങ്ങനെ ഇടം നേടാം?

ആപ്പിൾ ലോക പ്രശസ്ത ബ്രാൻഡ് ആണ്. പ്രീമിയം വിഭാഗക്കാരുടെ പ്രിയ ബ്രാൻഡ്. മികവുറ്റ ഉപഭോക്തൃ സേവനം നൽകുന്നതുകൊണ്ടാണ് എത്ര വില കൂടിയാലും ആളുകൾ അത് തിരഞ്ഞെടുക്കുന്നത്. പതഞ്ജലിയെന്ന ഇന്ത്യൻ ബ്രാൻഡ് എല്ലാവർക്കും അറിയാം. പ്രകൃതിദത്തമായ ഉൽപന്നങ്ങൾ താങ്ങാൻ പറ്റുന്ന വിലയ്ക്ക്  നൽകുന്നു എന്നതായിരുന്നു അവരുടെ വാഗ്ദാനം. ഇഷ്ടപ്പെട്ട ബ്രാൻഡ് കൈയെത്തും ദൂരത്ത് കിട്ടും എന്ന ഓഫറാണ് അമേരിക്കയിലെ പ്രമുഖ ബേക്കറി ബ്രാൻഡായ ഡങ്കിനെ പ്രിയങ്കരമാക്കിയത്. ഇങ്ങനെ വില, ഗുണം, സൗകര്യം, വിൽപനാനന്തര സേവനം തുടങ്ങി പല ഘടകങ്ങളും ഉയർത്തിപ്പിടിച്ചു ബ്രാൻഡ് പൊസിഷൻ ചെയ്യാൻ പറ്റും. 

ബ്രാൻഡ് പൊസിഷനിങ് സ്ട്രാറ്റജി എങ്ങനെ ഉണ്ടാക്കാം?

1. നിങ്ങളുടെ ബ്രാൻഡിന്റെ ടാർഗറ്റ് ഓഡിയൻസിനെ ഗവേഷണം ചെയ്ത് കണ്ടെത്തുക. നിങ്ങളുടെ പ്രത്യേകതകൾ, വില, എതിരാളികളിൽ നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത് എന്ത്? ഏത് രീതിയിലാണ് നിങ്ങളുടെ ബ്രാൻഡ് അവർക്ക് ഉപകാരപ്രദമാവുക തുടങ്ങിയ കാര്യങ്ങൾ ടാർഗറ്റ് ഓഡിയൻസിന്റെ മനസിൽ പതിയുന്ന വിധമുള്ള പ്രൊമോഷൻ തന്ത്രങ്ങൾ ആവിഷ്കരിക്കുക.

2. ബ്രാൻഡ് എസൻസ് ചാർട്ട് ഉണ്ടാക്കണം. ഇതിൽ നിങ്ങളുടെ ബ്രാൻഡിന്റെ എല്ലാ പ്രത്യേകതകളും എഴുതണം.

3. വിപണിയിലെ നിങ്ങളുടെ എതിരാളികളെ കണ്ടെത്തണം. അവരുടെ ബിസിനസ്, ഉൽപാദനം, വില, ഗുണം, മാർക്കറ്റിങ് രീതികൾ തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ എടുത്തതിനു ശേഷം വേണം നിങ്ങളുടെ ബ്രാൻഡ് പൊസിഷനിങ് തന്ത്രം ഉണ്ടാക്കുവാൻ. 

4. വിശദമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ആളുകളെ പെട്ടെന്ന് ആകർഷിക്കും വിധം ഒരു ബ്രാൻഡ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കണം. ഇത് ആളുകളെ ആകർഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക. ഉപഭോക്കാക്കളുമായി ഒരു വൈകാരിക ബന്ധം ഉണ്ടാക്കാൻ പറ്റുന്ന സ്റ്റേറ്റ്മെന്റായിരിക്കണം. നിങ്ങളുടെ ബ്രാൻഡിന് എന്തോ ഒക്കെ പ്രത്യേകതകളും വ്യത്യസ്തതകളും ഉണ്ടെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താൻ കഴിയണം. എല്ലാറ്റിനുമുപരി നിങ്ങളുടെ ബ്രാൻഡിന് ഒരു ഉന്നത മൂല്യം ഉണ്ടെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനായാൽ പൊസിഷനിങ് തന്ത്രങ്ങൾ വിജയിച്ചു എന്നു കണക്കാക്കാം.

English Summary:

Know these Barnding Techniques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com