ADVERTISEMENT

തിരുവനന്തപുരം∙ കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. 

ഇത് സംബന്ധിച്ച് തുറമുഖ-സഹകരണ മന്ത്രി വി.എൻ വാസവനും വിനോദ സഞ്ചാര-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. 

തുറമുഖ വികസനത്തിന് അനുയോജ്യമല്ലാത്ത ഭൂമി മറ്റ് ആവശ്യങ്ങൾക്കായി പിപിപി മാതൃകയിൽ വികസിപ്പിക്കാനുള്ള കേരള മാരിടൈം ബോർഡിന്റെ പദ്ധതി തുറമുഖ മന്ത്രി യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ടൂറിസം പദ്ധതികൾക്ക് ഉതകുന്ന സ്ഥലങ്ങൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 

കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ ഭൂമിയും, വലിയതുറയിലെ തുറമുഖ കെട്ടിടങ്ങളും ഭൂമിയും, ആലപ്പുഴയിൽ മറീന, രണ്ട് ലൈറ്റ് ഹൗസുകൾ ഇവയാണ് ആദ്യഘട്ടമെന്ന നിലയിൽ വികസിപ്പിക്കുന്നത്.

English Summary:

Decision to start tourism projects in port lands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com