പേ ടി എം വോലറ്റ് ബിസിനസ് കൈമാറില്ല; വാർത്തകൾ ഊഹാപോഹം
Mail This Article
പേടിഎമ്മിൻ്റെ വാലറ്റ് ബിസിനസ് വിൽക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസും എച് ഡി എഫ് സി ബാങ്കുമായി ചർച്ചകൾ നടത്തുന്നുവെന്ന വാർത്തകൾ വന്നതോടെ ജിയോ ഫിനാൻഷ്യൽ സർവിസസ് അത്തരം ഏറ്റെടുക്കൽ വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് സ്ഥിരീകരിച്ചു.
ഇന്നലെ ദേശീയ മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ട് വെറും ഊഹാപോഹം മാത്രമാണെന്ന് Paytmഉം ആവർത്തിച്ചു. കമ്പനി അതിൻ്റെ വാലറ്റ് ബിസിനസ് വിൽക്കാൻ ഒരു ചർച്ചയും നടത്തുന്നില്ലെന്ന് പേ ടി എം പറഞ്ഞു. ഊഹാപോഹ റിപ്പോർട്ടുകൾ പുറത്തു വന്ന ശേഷം ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ ഓഹരികൾ 16.5% വരെ ഉയർന്നു. എന്നാൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായില്ല.
ഓഹരിയിടിഞ്ഞു
പേടിഎമ്മിന് കെവൈസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടിവരുന്നതിനാൽ, വാലറ്റ് ബിസിനസിൽ 2022-ന് മുമ്പുള്ളതുപോലെ അവർ മുന്നേറ്റം നടത്തിയിരുന്നില്ല.പേ ടി എം ബാങ്ക് അടച്ചുപൂട്ടാൻ ആർ ബി ഐ ഉത്തരവ് വന്നതിൽ പിന്നെ കഴിഞ്ഞ 5 ദിവസത്തിൽ പേ ടി എമ്മിന്റെ ഓഹരികൾ 41 ശതമാനമാണ് ഇടിഞ്ഞത്.