കർണാടകയുടെ വിമർശനത്തിന് മന്ത്രി രാജീവിന്റെ മറുപടി
Mail This Article
കൊച്ചി ∙ എല്ലാ സംസ്ഥാനങ്ങളും അവരവരുടെ നാടുകളിലേക്കു സംരംഭങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും കേരളവും ചെയ്യുന്നത് അതു തന്നെയാണെന്നു മന്ത്രി പി.രാജീവ്. ബെംഗളൂരുവിലെ ശുദ്ധജലക്ഷാമം മുതലെടുത്തു കേരളം ഐടി കമ്പനികളെ ക്ഷണിക്കുന്നതു ഫെഡറലിസത്തിനു ചേർന്നതല്ലെന്ന കർണാടക മന്ത്രി എം.ബി.പാട്ടീലിന്റെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എന്തെങ്കിലും തൊഴിൽ പ്രശ്നമുണ്ടായി ഏതെങ്കിലും കമ്പനിക്ക് ഇങ്ങോട്ടു വിമാനം അയച്ചു കൊടുത്തു കൊണ്ടുപോകുമ്പോൾ ഒരു വിവാദവും ഉണ്ടാകാറില്ലല്ലോ? ഇങ്ങോട്ടു സംരംഭകരെ വിളിക്കുമ്പോഴാണു പലർക്കും ഉത്കണ്ഠയുണ്ടാകുന്നത്. സംരംഭങ്ങൾക്കു പറ്റിയ ഇടമായി കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണു നാം ചെയ്യുന്നത്. അക്കൂട്ടത്തിൽ ഒരു ഘടകമായി ജല ലഭ്യത കൂടി ഉൾപ്പെടുത്തിയെന്നു മാത്രം. – അദ്ദേഹം പറഞ്ഞു.