ഈ വർഷം ഇന്ത്യയുടെ വളർച്ച 6.1%: മൂഡീസ്
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം 6.1% വളർച്ച നേടുമെന്ന് ഫിനാൻഷ്യൽ ഇന്റലിജൻസ്, അനലിറ്റിക്കൽ സ്ഥാപനമായ മൂഡീസ് അനലിറ്റിക്സ്.
2023ൽ നേടിയ 7.7% വളർച്ച ഈവർഷം കൈവരിക്കാൻ രാജ്യത്തിന് കഴിയില്ലെന്ന് മൂഡീസ് പറയുന്നു. കൈവരിക്കാൻ കഴിയുന്നതിൽ 4 ശതമാനമെങ്കിലും താഴെ ഇന്ത്യയുടെ വളർച്ചയെ കൊണ്ടെത്തിച്ചത് കോവിഡ് ആണെന്നാണ് മൂഡീസിന്റെ അനുമാനം.
ലോകമെമ്പാടും ഉണ്ടായ സൈനിക സംഘർഷങ്ങൾക്കും കോവിഡ് അനന്തര പ്രതിസന്ധികൾക്കും ഇതിലൊരു പങ്കുണ്ട്. ദക്ഷിണ, ദക്ഷിണ പൂർവേഷ്യ ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ വളർച്ച കൈവരിക്കും എന്നാണ് കരുതുന്നത്. ഏഷ്യ– പസിഫിക് സമ്പദ് വ്യവസ്ഥ 3.8% വളർച്ച നേടും. എന്നാൽ ആഗോള സാമ്പത്തിക രംഗം നേടുന്ന വളർച്ച 2.5% മാത്രമായിരിക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു.
English Summary:
Moody's predicts India's GDP growth is 6.1%
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.