ADVERTISEMENT

സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി സ്ഥാപകർക്ക് കമ്പനിയിലെ ഓഹരിയൊന്നും കൈമാറേണ്ടതില്ല. അതായത് പൂർണ  ഉടമസ്ഥാവകാശം നിലനിർത്തി കൊണ്ട് തന്നെ ഈ ഗ്രാന്റ് ലഭിക്കും.

ഗ്രാന്റ് ലഭിക്കുന്നവർക്ക് മെന്റർഷിപ്പ് മുതൽ കുറെയേറെ അവസരങ്ങളും സെറോധ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫണ്ട് ഓരോ വർഷവും 25 വയസോ അതിൽ താഴെയോ പ്രായമുള്ള 40 സ്ഥാപകർക്കായിരിക്കും നൽകുക. ഈ സ്റ്റാർട്ട് അപ്പ് സ്‌ഥാപനങ്ങൾക്ക്, ഒരു നല്ല ഗ്രാന്റ് ലഭിക്കുന്നതുവരെയായിരിക്കും ഈ ഫണ്ട് പിന്തുണ നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com