മലയാളി സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി ഹൈദരാബാദ് കമ്പനി
Mail This Article
×
കൊച്ചി ∙ ഇ– കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ ലഭ്യമാക്കുന്ന മലയാളി സ്റ്റാർട്ടപ് കമ്പനിയായ ഫ്ലെക്സിക്ലൗഡിൽ കോടികളുടെ നിക്ഷേപവുമായി ഉഷോദയ എന്റർപ്രൈസസ്. മീഡിയ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖരായ രാമോജി ഗ്രൂപ്പിന്റെ മാതൃ കമ്പനിയാണു ഹൈദരാബാദ് ആസ്ഥാനമായ ഉഷോദയ.
സീരീസ് എ ഫണ്ടിന്റെ ഭാഗമായുള്ള നിക്ഷേപത്തുക വെളിപ്പെടുത്തിയിട്ടില്ല. ഫ്ലെക്സിക്ലൗഡിന്റെ അടിത്തറ വികസിപ്പിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും തുക ചെലവിടും. ബഹുരാഷ്ട്ര കമ്പനികൾ മുതൽ വ്ലോഗർമാർ വരെ 13 രാജ്യങ്ങളിലായി 2200 ഉപയോക്താക്കളാണു ഫ്ലെക്സിക്ലൗഡിനുള്ളത്. കൊച്ചി കേന്ദ്രമാക്കി 2020 ൽ സ്റ്റാർട്ടപ് കമ്പനിയായി മാറിയ ഫ്ലെക്സികൗഡിന്റെ സ്ഥാപകർ വിനോദ് ചാക്കോയും അനൂജ ബഷീറുമാണ്.
English Summary:
Hyderabad company invested in malayali startups
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.