ഇടവേളയ്ക്ക് ശേഷം സ്വർണ വില വർധിച്ചു
Mail This Article
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,715 രൂപയിലും പവന് 53,720 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് 6,675 രൂപയിലും പവന് 53,400 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമായിരുന്നു തിങ്കളാഴ്ചത്തെ വ്യാപാരം.
മെയ് 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മെയ് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. രാജ്യാന്തര വിപണിയിൽ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് ഇന്നലെ ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില വീണ്ടും 2350 ഡോളർ പിന്നിട്ടു.
അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 91 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.