ഏപ്രിൽ മാസത്തിലെ പെൻഷൻ കിട്ടുവാൻ മാർച്ചിൽ തന്നെ തയാറെടുക്കണം

HIGHLIGHTS
  • അടുത്ത വർഷത്തെ പെൻഷനുള്ള തയാറെടുപ്പുകൾ ഇപ്പോഴെ തുടങ്ങണം
pension-kerala
SHARE

2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പന്ത്രണ്ട് മാസം പെൻഷൻ ലഭിക്കുന്നതിന് 2020 മാർച്ചിൽ തന്നെ നിങ്ങൾ പെൻഷൻ വാങ്ങിക്കുന്ന ട്രഷറിയിലോ, ബാങ്കിലോ പ്രതീക്ഷിത വരുമാനം (Anticipatory income)കാണിക്കുന്ന ഒരു സ്റ്റേറ്റ്മെന്റ് കൊടുത്തിരിക്കണം. അതിനു പ്രത്യേക ഫോറത്തിന്റെ ആവശ്യമില്ല. വെള്ളപേപ്പറിൽ എഴുതിയോ, പ്രിന്റ് ചെയ്തോ കൊടുക്കാവുന്നതാണ്. നിങ്ങളുടെ മൊത്തം വരുമാനം (Total Income) അഞ്ചു ലക്ഷം കൂടിയാൽ മാത്രമെ ആദായനികുതി ബാധ്യത വരികയുള്ളൂ.

ഫെബ്രുവരി ഒന്നിന് ധനകാര്യമന്ത്രി ലോകസഭയിൽ അവതരിപ്പിച്ച ഫിനാൻസ് ആക്ട് പ്രകാരമാണ് പ്രതീക്ഷിത വരുമാനം കാണിക്കുന്ന സ്റ്റേറ്റ്മെന്റ് കൊടുക്കേണ്ടത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ നിങ്ങൾക്ക് ലഭിക്കുവാൻ സാധ്യതയുള്ള പെൻഷനും അതിൽനിന്നും മാസം എത്ര രൂപയാണ് ടിഡിഎസ് പിടിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് മേൽപ്പറഞ്ഞ സ്റ്റേറ്റ്മെന്റിൽ കാണിക്കേണ്ടിവരുന്നത്. അതിനുവേണ്ടി നിങ്ങൾ ആദായനികുതി ആസൂത്രണം ചെയ്യണം. പുതിയ ഫിനാൻസ് ആക്ട് അനുസരിച്ച് നിങ്ങൾക്ക് രണ്ടു വ്യത്യസ്ത രീതികളിൽ ആദായനികുതി കണക്കാക്കാവുന്നതാണ്. അതിൽ മെച്ചപ്പെട്ടത് തിരഞ്ഞെടുക്കുകയും ചെയ്യാം. 

I നിലവിലെ സ്ലാബ് അനുസരിച്ച് (2019 – 2020 സാമ്പത്തിക വർഷത്തിൽ ബാധകമായത്) ആദായനികുതി കണ്ടുപിടിക്കാവുന്നതാണ്. അതു താഴെ ചേർക്കുന്നു.

പട്ടിക 1

pension-table-1a

2019-2020 സാമ്പത്തിക വർഷത്തിലെ ആദായനികൂതി നിയമം അനുസരിച്ച് ലഭിക്കേണ്ട എല്ലാം ഇളവുകളും കിഴിവുകളും (ചാപ്റ്റർ VI A, 50,000– രൂപ അടിസ്ഥാന കിഴിവ് എന്നിവ ഉൾപ്പെടെ) നടത്തിയിട്ടും 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം വന്നാൽ മുകളിൽ പറഞ്ഞ പോലെ ആദായനികുതി കണ്ടുപിടിക്കുക. പുതിയ ഫിനാൻസ് ആക്ട് അനുസരിച്ച് ഓപ്ഷൻ ലഭ്യമാണ്. ഈ രീതി അനുസരിച്ച് ഇളവുകളും, കിഴിവുകളും ലഭിക്കുന്നതല്ല. 80 c ഉൾപ്പെടെയുള്ള ചാപ്റ്റർ VI A കിഴിവുകൾ ഒന്നും ലഭിക്കുന്നതല്ല. 50,000 രൂപ അടിസ്ഥാന കിഴിവ് ലഭിക്കുകയില്ല. താഴെ പറയുന്ന സ്ലാബിലാണ് ആദായനികുതി വരുന്നത്. 60 വയസ്സ് കഴിഞ്ഞവർക്കും, 80 വയസ്സ് കഴിഞ്ഞവർക്കും പ്രത്യേക സ്ലാബുകൾ ഇല്ല. എല്ലാവർക്കും ഒരേ സ്ലാബാണ്.

പട്ടിക 2

Pension Table 1

മുകളിൽ കാണിച്ച രണ്ടു രീതികളിലും ആദായനികുതി കണ്ടുപിടിച്ച് കൂടുതൽ മെച്ചപ്പെട്ടതു തിരഞ്ഞെടുക്കുക. രണ്ടു രീതിയിലും 4 ശതമാനം സെസ്സാണ് വരുന്നത്. മൊത്തം ആദായനികുതി കണ്ടുപിടിച്ചതിനു ശേഷം 12 കൊണ്ട് ഹരിച്ച് ഓരോ മാസവും പിടിക്കേണ്ട TDS ബന്ധപ്പെട്ട ട്രഷറി ഓഫീസറെ അല്ലെങ്കിൽ ബാങ്ക് മാനേജറെ അറിയിക്കുക. താഴെ ചേർക്കുന്ന ഉദാഹരണം മനസ്സിലാക്കുക.

പട്ടിക 3

Pension Table 3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
FROM ONMANORAMA