സ്വർണ വില രണ്ടാം ദിവസവും റെക്കോഡ് നിലയിൽ തന്നെ
Mail This Article
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. റെക്കോർഡ് നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചു ഇന്നലെയാണ് സ്വർണം ഈ നിരക്കിൽ എത്തിയത്.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി 42,000 കടന്ന 2020ലെ റെക്കോർഡ് ഭേദിച്ചാണ് ഇന്നലെ സ്വർണവില ഈ നിരക്കിൽ എത്തിയത്.
ജനുവരിയിൽ ഇതുവരെ പവന് 1680 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സ്വർണവിലയുടെ റെക്കോർഡ് വർധന സ്വർണം വാങ്ങുന്നവരെ സംബന്ധിച്ചു ആശങ്ക ഉണ്ടാക്കുന്നു. എന്നാൽ സ്വർണം വിറ്റ് പണമാക്കാനുള്ള തിരക്കേറുന്നുമുണ്ട്. താൽക്കാലികമായി ഇടിഞ്ഞാലും വില ഇനിയും വർധിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ച ഇന്നലെ സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. ബോണ്ട് യീൽഡ് റിക്കവറി സ്വർണത്തിന് തിരുത്തൽ നൽകിയേക്കാമെങ്കിലും 1960 ഡോളറിലാണ് 1940 ഡോളറിനടുത്ത് വ്യാപാരം തുടരുന്ന സ്വർണത്തിന്റെ അടുത്ത റെസിസ്റ്റൻസ്.
English Summary : Gold Price Today in Kerala