റെക്കോർഡ് നിരക്കുകൾ മറികടന്ന് സംസ്ഥാനത്തെ സ്വർണവില
Mail This Article
സംസ്ഥാനത്തെ ഞെട്ടിച്ച് സ്വർണവില. റെക്കോർഡ് നിരക്കുകൾ മറികടന്നാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും ശനിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 5,530 രൂപയിലും പവന് 44,240 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു ഗ്രാമിന് 5,380 രൂപയിലും പവന് 43,040 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു ഗ്രാമിന് 5,355 രൂപയിലും പവന് 42,840 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
പവന് 45,000 രൂപ എന്ന നിലയിലേക്ക് ഉയരാൻ ഇനി അധികസമയം വേണ്ടി വരില്ല. റെക്കോർഡ് ഭേദിച്ചു സ്വർണവില മുന്നേറുമ്പോൾ സാധാരണക്കാരനെ സംബന്ധിച്ചു സ്വർണം കിട്ടാക്കനിയാകും എന്ന ആശങ്ക ഉയരുന്നുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റം കൂടിയാകുമ്പോൾ ഏപ്രിൽ മാസത്തിലും സ്വർണനിരക്ക് കുറയാൻ സാധ്യത ഇല്ല. രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
സംസ്ഥാനത്ത് സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയത് 2023 ലാണ്. ഏറ്റവും ഉയർന്നത് മാർച്ച് 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ്. ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക് മാർച് 17 ലെ ഗ്രാമിന് 5,380 രൂപയും പവന് 43,040 രൂപയും ഏറ്റവും ഉയർന്ന മൂന്നാമത്തേത് ഫെബ്രുവരി 2ലെ ഗ്രാമിന് 5,360 രൂപ പവന് 42,880 രൂപ നാലാമത്തെ ഏറ്റവും ഉയർന്നത് മാർച്ച് 16 ലെ ഗ്രാമിന് 5,355 രൂപ,പവന് 42,840 രൂപ. അഞ്ചാമത്തെ ഏറ്റവും ഉയർന്നത് മാർച്ച് 14 ലെ ഗ്രാമിന് 5,315 രൂപ, പവന് 42,520 രൂപ.
English Summary: gold price hit new record today